കോഴിക്കോട് ബീച്ചിൽ യുഡിഎഫ് നേതൃത്വത്തിൽ നടന്ന വിജയാഘോഷ പ്രകടനത്തിൽ കോൺഗ്രസ്, ലീഗ് കൊടികളോടൊപ്പം ബിജെപി കൊടിയും ഉയർത്തി പ്രവർത്തകർ.

അതേസമയം, നിയമസഭാ ഫലപ്രഖ്യാപനത്തിനുശേഷം നരിക്കുനി പഞ്ചായത്തിലെ പറശ്ശേരി മുക്കിൽ സിപിഐഎം പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ബസ് സ്റ്റോപ്പിൽ ഇരുന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, പ്രേംകുമാർ, അരുൺ, ഹൈജാസ് ഹസ്സൻ എന്നിവരെ ആസിഫ് റഹ്മാൻ, അബ്ദുൽ കാദർ നേതൃത്വത്തിൽ ആക്രമിച്ചു.

പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തി. രമേശ് പിഷാരടിയുടെ വിജയാഘോഷത്തിനിടെ പടക്കം എറിഞ്ഞ് ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു.

Photo and News Source: Kairali News