തിരക്കേറിയ ജീവിതത്തിൽ നല്ല ഉറക്കം ലഭിക്കാത്തവർക്ക് ചില ലളിതമായ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ രാത്രി സുഖമായി ഉറങ്ങാനും അടുത്ത ദിവസം ഉന്മേഷത്തോടെ എഴുന്നേൽക്കാനും കഴിയും.

അത്താഴം ഉറങ്ങുന്നതിന് രണ്ട് മണിക്കൂറിനു മുമ്പ് കഴിച്ചിരിക്കണം. കിടക്കുന്നതിന് മുമ്പ് മദ്യം, പുകവലി, കാപ്പി എന്നിവ ഒഴിവാക്കാം. ഇ-ഗാഡ്ജറ്റുകളും ഒഴിവാക്കണം. ഉറങ്ങുന്നതിന് അരമണിക്കൂറിനു മുമ്പ് മൊബൈൽ പോലുള്ള ഉപകരണങ്ങൾ മാറ്റിവയ്ക്കാം.

പകൽ ഉറക്കം ഒഴിവാക്കണം. ആവശ്യമെങ്കിൽ പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം ഉറങ്ങാം. കിടക്കുന്നതിന് മുമ്പ് ഫയലുകൾ നോക്കുക, കണക്കുകൂട്ടുക തുടങ്ങിയ പ്രവൃത്തികൾ ഒഴിവാക്കാം. കിടക്ക ഉറങ്ങാനായി മാത്രം ഉപയോഗിക്കണം.

കിടപ്പുമുറിയിലെ അന്തരീക്ഷം ക്രമീകരിക്കാം. മങ്ങിയ വെളിച്ചം ഉത്തമം. ഉറങ്ങാനും ഉണരാനും കൃത്യമായ സമയക്രമം പാലിക്കാം.

Photo and News Source: Samakalika Malayalam