ആലപ്പുഴയിലെ ഹരിപ്പാട് നിയോജകമണ്ഡലത്തിൽ നിന്നും ഏഴാം തവണയും വിജയിച്ച് കേരള നിയമസഭയിലെത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർത്ഥികളിൽ ഒരാളായി മാറിയ ചെന്നിത്തലയുടെ വിജയം കൂടുതൽ പ്രാധാന്യം നേടുന്നു. ഹരിപ്പാടുകാർ അദ്ദേഹത്തെ വിട്ടുകൊടുക്കുമോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നു.

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ യാത്ര തുടങ്ങിയത് സ്കൂൾ കാലഘട്ടത്തിലാണ്. മാവേലിക്കരയിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പ്രവർത്തനം ആരംഭിച്ചു. 1982-ൽ എൻ.എസ്.യു.ഐയുടെ ദേശീയ അധ്യക്ഷനായി. അതേ വർഷം തന്നെ ഹരിപ്പാടിൽ നിന്നും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 28-ാം വയസ്സിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയായി.

1989-ൽ കോട്ടയം മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1990-കളിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായി. 1999-ൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും വീണ്ടും ലോക്സഭയിലെത്തി. 2002-ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും 2004-ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 2004-ൽ തന്നെ മാവേലിക്കരയിൽ പരാജയപ്പെട്ടു. 2005 മുതൽ 2014 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചു.

Photo and News Source: Samakalika Malayalam