യുഡിഎഫ് സർക്കാരിന്റെ തിരിച്ചുവരവോടെ കേരളം വലിയ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നു. ലോകവും സംസ്ഥാനവും അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിന് സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ കടബാധ്യതയും വരുമാന-ചെലവ് അന്തരവും ഉയർന്നിരിക്കുന്നതോടെ, ചെലവ് നിയന്ത്രണവും വരുമാന വർദ്ധനയും പ്രധാനമാകുന്നു. യുഡിഎഫ് റെക്കോഡ് വിജയത്തിലേക്ക് നയിച്ചത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രധാന പ്രഖ്യാപനവും ഉൾപ്പെടുന്നു.
എന്നാൽ, കര്‍ണാടകയെയും തെലങ്കാനയെയും അപേക്ഷിച്ച് കേരളത്തിന്റെ തനത് വരുമാനം കുറവായതിനാൽ, ഈ നടപടി സർക്കാരിന് വലിയ ബാധ്യതയുണ്ടാക്കും. കൂടാതെ, കെഎസ്ആർടിസി വലിയ കടക്കെണിയിലായതിനാൽ, സൗജന്യ യാത്ര പ്രതിസന്ധി രൂക്ഷമാക്കും. സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിൽ മേഖലയെയും ഇത് ബാധിക്കാം.
Photo and News Source: Dhanam










