മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ചെറിയ തെറ്റുകളെക്കുറിച്ച് അറിയാം.

അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് തലയിലെ സ്വാഭാവിക എണ്ണ കുറയാനും മുടി വരണ്ടതാകാനും പൊട്ടി പോകാനുമിടയാക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്ന് തവണ മാത്രം ഷാംപൂ ഉപയോഗിക്കുക.

ഷാംപൂ ഉപയോഗിച്ച ശേഷം കണ്‍ഡീഷനറ് ഉപയോഗിക്കാന്‍ മറക്കരുത്. ഇത് മുടിയുടെ ഈര്‍പ്പം നിലനിർത്താനും സഹായിക്കും. ചൂടു വെള്ളത്തില്‍ തലമുടി കഴുകുന്നത് തലയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കാന്‍ കാരണമാകുന്നു.

കൂടാതെ മുടിയെ വരണ്ടതാക്കും. മുടി വലിച്ചു മുറുക്കി കെട്ടുന്നത് മുടി കൊഴിച്ചിലിനും പൊട്ടിപോകുന്നതിനും കാരണമാകും.

ആരോഗ്യമുള്ള മുടിക്ക് ഏറ്റവും ആവശ്യം ആരോഗ്യമുള്ള തലയോട്ടിയാണ്. അതിനാല്‍ തലയോട്ടി ഡ്രൈ ആവാതെയിരിക്കാൻ സൂക്ഷിക്കുക.

Photo and News Source: Samakalika Malayalam