കുടവയര്‍ കുറയ്ക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് ശരീരത്തിലെ ഹോർമോണുകളുടെ ബാലൻസ് നിലനിർത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
പ്രഭാത ഭക്ഷണത്തിൽ ഓട്‌സ്, കൊഴുപ്പ് കുറഞ്ഞ പാല്, നട്സ് എന്നിവ ഉൾപ്പെടുത്തുക. ഉച്ച ഭക്ഷണത്തിൽ പച്ചക്കറികൾ, മീന്, കുറച്ച് ചോറ് എന്നിവ കഴിക്കുക. അത്താഴം ലഘുവായ ഭക്ഷണമായി നേരത്തെ കഴിക്കുക.
വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ശരീരത്തിനും വയറിനു ചുറ്റുമുള്ള പേശികൾക്കും ബലം നൽകും. മധുര പാനീയങ്ങളും പലഹാരങ്ങളും ഒഴിവാക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം കുടവയര്‍ വർദ്ധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുക. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി കഴിക്കുക. യോഗ, ധ്യാനം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Photo and News Source: Sathyam Online







