ദുല്‍ഖര്‍ സല്‍മാന്റെ ഉമ്മച്ചി സുല്‍ഫത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നടൻ ദുല്‍ഖര്‍ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവച്ചു. 'എന്റെ ആദ്യത്തെ പ്രണയമായ എന്റെ സുന്ദരി ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍!' എന്ന് അദ്ദേഹം കുറിച്ചു. കുടുംബബന്ധങ്ങളെ പ്രാധാന്യം നല്‍കുന്ന ദുല്‍ഖര്‍, പ്രിയപ്പെട്ടവരുടെ വിശേഷദിനങ്ങൾ ഒരിക്കലും മറക്കാറില്ല.

ഉമ്മച്ചിയോടുള്ള ആഴത്തിലുള്ള സ്നേഹം വെളിപ്പെടുത്തിയ ദുല്‍ഖരുടെ പോസ്റ്റിന് നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ലൈക്കുകളും പ്രശംസകളും ലഭിച്ചു. ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയ സെലിബ്രിറ്റികളും ഫോട്ടോയ്ക്ക് പിന്തുണ അറിയിച്ചു. തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ഏറ്റവും സ്വാധീനിച്ചത് ഉമ്മ സുല്‍ഫത്താണെന്ന് ദുല്‍ഖര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അച്ഛൻ മമ്മൂട്ടിയുടെ സിനിമാ തിരക്കുകളിലും, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പൂര്‍ണ്ണമായി ഏറ്റെടുത്ത് മക്കളെ മൂല്യബോധമുള്ളവരായി വളര്‍ത്തിയെടുത്തതും സുല്‍ഫത്താണ്.

Photo and News Source: Malayali Life