ദുബായിൽ നിർമ്മിച്ചിരിക്കുന്ന ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് ഈ വെർട്ടിപോർട്ട് സ്ഥിതി ചെയ്യുന്നത്. 3100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാല് നിലകളിലായി നിർമിച്ചിരിക്കുന്ന ഈ സ്റ്റേഷനിൽ, ഏരിയൽ ടാക്സി വിമാനങ്ങൾക്ക് പൊങ്ങാനും ഇറങ്ങാനുമുള്ള പ്രത്യേക സോണുകൾ ഉണ്ട്.

രണ്ട് ലെവൽ കാർ പാർക്കിങ്, രണ്ട് ടേക്ക്-ഓഫ്, ലാൻഡിംഗ് പാഡുകൾ, വിമാന ചാർജിംഗ് സൗകര്യങ്ങൾ, പാർക്കിംഗ് ഏരിയ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാർഷികമായി 170,000 യാത്രക്കാർക്ക് സേവനം നൽകാനാകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ജോബി എവിയേഷൻ കമ്പനിയാണ് വിമാനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിർവഹിക്കുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മേൽനോട്ടം വഹിക്കുന്നു.

Photo and News Source: Janmabhumi