ഹൈദരാബാദിൽ നിന്ന് 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് റല്ലഗുഡം രാമകൃഷ്ണ റെഡ്ഡി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുനിസിപ്പൽ കോടിക്കേടുകൾ തെളിവോടെ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ മരണം സംശയാസ്പദമായി മാറിയിരിക്കുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് ആദ്യനിഗമനം. എന്നാൽ രാമകൃഷ്ണ റെഡ്ഡിയുടെ മരണത്തിൽ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ വൻ അഴിമതികൾ വെളിപ്പെടുത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്.

പദ്ധതികൾക്ക് വ്യാജ ബില്ലുകൾ ചമച്ച് 150 കോടി രൂപ തട്ടിയെന്ന രേഖകൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതോടെ പത്ത് ഉദ്യോഗസ്ഥർ സസ്‌പെൻഡ് ചെയ്യപ്പെട്ടു. അഴിമതി രേഖകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ മരണം?

പൊതുപ്രശ്നങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം അനുയായികളെയും സംശയത്തിലാക്കുന്നു. നിലവിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 പ്രകാരം ദുരൂഹ മരണമായി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. മരണത്തിന് പിന്നിലെ സമ്മർദ്ദങ്ങളെക്കുറിച്ചന്വേഷിക്കുന്നു.

Photo and News Source: Janam TV