തമിഴ്‌നാട്ടിലെ വാൽപ്പാറ-പൊള്ളാച്ചി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരും കുടുംബാഗങ്ങളും മരിച്ചു. ഈ ദുരന്തത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, കോയമ്പത്തൂർ കളക്ടർ പവൻ കുമാർ ജി. ഗിരിയപ്പൻ എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തര സഹായം ഉറപ്പാക്കി.
മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനുമുള്ള നടപടികൾ എടുത്തു. മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘവും, മെഡിക്കൽ ടീം, പോലീസ് അടങ്ങുന്ന പ്രത്യേക സംഘം പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു.
പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും കോയമ്പത്തൂർ മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഡോക്ടർമാരുടെ സേവനവും ക്രിട്ടിക്കൽ കെയർ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. തുടർനടപടികൾക്കു മേൽനോട്ടം വഹിക്കാൻ വിവിധ ടീമുകൾ പ്രവർത്തിക്കുന്നു.
Photo and News Source: Kairali News



