തിരുവത്രയിലെ ദേശീയപാതയോരത്ത് ദിശാബോർഡ് സ്ഥാപിക്കാനുള്ള കുഴിയെടുപ്പിലാണ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദേശീയപാതയോരത്തെ കച്ചവടസ്ഥാപനങ്ങളിലും വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിലൂടെ വെള്ളം ഒഴുകി അടിപ്പാതയിലൂടെ കിഴക്കോട്ട് പോയി.

ദേശീയപാതയോരത്ത് പണി നടക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ മേൽനോട്ടം നടത്താത്തത് ആരോപിക്കപ്പെടുന്നു. ദേശീയപാതയുടെ നിർമ്മാണ ജോലികളിൽ കൃത്യമായ മേൽനോട്ടമില്ലാത്തത് ആദ്യമായല്ല ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതെന്ന് പൊതുപ്രവർത്തകൻ ഹാഷിം തിരുവത്ര അഭിപ്രായപ്പെട്ടു.

പൊട്ടിയ പൈപ്പ് ലൈനിലൂടെയുള്ള പമ്പിങ് നിർത്തിയതിനാൽ കുടിവെള്ള നഷ്ടം നിലച്ചെങ്കിലും, കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് ജലവിതരണം നിലച്ചത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കി. ശനിയാഴ്ച പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Photo and News Source: Mathrubhumi