തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതോടെ മുസ്‌ലിം ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ലീഗിന്റെ രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഗ്രാഫിക് ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 'നമ്മൾ തൂക്കിയെന്നും' അദ്ദേഹം കുറിച്ചു.
യുഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന ഫല സൂചനകൾക്കിടെയാണ് ഈ പ്രഖ്യാപനം. നിലവിലെ കണക്കുകൾ പ്രകാരം മുസ്‌ലിം ലീഗ് 26 സീറ്റുകളിൽ 23-ൽ മുന്നിട്ട് നില്ക്കുന്നു. ഇതോടെ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകളുടെ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയുണ്ട്. യുഡിഎഫ് അധികാരത്തിലേറിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
Photo and News Source: Mathrubhumi









