ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അട്ടിമറി സൂചനകൾ. തുടർച്ചയായ അഞ്ച് റൗണ്ടുകളിലും സ്റ്റാലിൻ പിന്നിലായതോടെ ഡിഎംകെ പാർട്ടിക്കാർ ആശങ്കയിലായി. നടൻ വിജയിന്റെ തമിഴക വെട്രി കഴകം സംസ്ഥാനമെങ്ങും ശക്തമായ പോരാട്ടമാണ് നടത്തിയത്. ഡിഎംകെയുടെ ഏറ്റവും സുരക്ഷിത മണ്ഡലമായ കൊളത്തൂരിൽ വിജയിന്റെ പാർട്ടി മുന്നേറ്റം നടത്തി. 100 സീറ്റുകൾ കടന്ന വിജയിന്റെ പാർട്ടി, പല മണ്ഡലങ്ങളിലും ദ്രാവിഡ കക്ഷികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടു.

ചെന്നൈയുൾപ്പെടെയുള്ള നഗരങ്ങളിൽ ടിവികെ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങി. ഡിഎംകെ, എഐഎഡിഎംകെ കേന്ദ്രങ്ങളിൽ നിശബ്ദത പടർന്നു. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി കൊളത്തൂർ മാറി. വരും മണിക്കൂറുകളിൽ ലീഡ് നിലകളിൽ മാറ്റമുണ്ടാകുമോ അതോ വിജയിന്റെ പാർട്ടി ഭരണത്തിലേക്ക് നീങ്ങുമോ എന്നാണ് രാജ്യം നോക്കി നിൽക്കുന്നത്. സനാതന ധർമത്തിനെതിരെയുള്ള അധിക്ഷേപവും ഹിന്ദി വിരോധവും സ്റ്റാലിനെതിരെ പ്രവർത്തിച്ചു. പുതിയ വോട്ടർമാരുടെ പിന്തുണ വിജയിന് ലഭിച്ചു.

Photo and News Source: Janmabhumi