പ്രബുദ്ധ കേരളത്തിന്റെ വിജയഗാഥയാണ്. എ റിയൽ കേരള സ്റ്റോറി... തവനൂരിൽ കെ.ടി ജലീലിന്റെ കോട്ട പൊളിച്ച് വി.എസ് ജോയ് വെന്നിക്കൊടി പാറിക്കുമ്പോൾ അത് സമാനതകളില്ലാത്ത വിജയമാണ്.

പ്രോപ്പഗാണ്ടകൾക്കപ്പുറം രാഷ്ട്രീയ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ നേർ സാക്ഷ്യമാണിത്. ക്രിസ്ത്യൻ സമൂഹം ഇല്ലാത്ത ഒരു സീറ്റിൽ മുസ്ലിം-ഹിന്ദുസമൂഹങ്ങൾ കൈകൊടുത്ത് വിജയിപ്പിച്ച വിജയഗാഥ.

കേരള സ്റ്റോറി എന്ന ഉത്തരേന്ത്യൻ പ്രൊപ്പഗാണ്ടയുടെ കാലത്ത് യഥാർഥ ബദൽ കൂടിയാണ് ഈ വിജയം. ജാതിയും മതവും മാറ്റിവച്ച് തികഞ്ഞ രാഷ്ട്രീയബോധത്തോടെ സാമാജികരെ തിരഞ്ഞെടുക്കാൻ മലയാളി മറക്കുന്നില്ല.

മുസ്ലീം ലീഗാണ് വി.എസ്. ജോയിയുടെ പ്രചാരണം മുന്നിൽ നിന്ന് നയിച്ചത്. ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളാണിത്. വരും കാല രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുഡിഎഫിന് ആഴത്തിൽ പഠിക്കാനേറെയുള്ള വിജയമാണിത്.

Photo and News Source: Mathrubhumi