ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ ആദ്യഘട്ടത്തിൽ നടൻ വിജയിന്റെ ടിവികെ സഖ്യം 92 സീറ്റുകളിൽ ലീഡ് നേടി. ഡിഎംകെ സഖ്യം 52 സീറ്റുകളിലും, എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലും മുന്നിലാണ്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ വിജയ് ലീഡ് ചെയ്യുന്നു. എടപ്പാടി മണ്ഡലത്തിൽ എഐഎഡിഎംകെ നേതാവ് പളനിസ്വാമി മുന്നിലാണ്. കൊളത്തൂർ മണ്ഡലത്തിൽ ഡിഎംകെ നേതാവ് സ്റ്റാലിൻ മുന്നിലാണ്. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ 81. 5% പോളിങ് രേഖപ്പെടുത്തി.
ഡിഎംകെ 164 സീറ്റിലും, എഐഎഡിഎംകെ 167 സീറ്റിലും മത്സരിച്ചു.
Photo and News Source: Mathrubhumi









