ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ തരംഗം ശക്തമായി തുടരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയുടെ കോട്ടയായ ചെന്നൈയിലും ടിവികെയാണ് മുന്നിൽ. തിരുച്ചി ഈസ്റ്റിൽ വിജയ് 1600 വോട്ടിന്റെ ലീഡിലാണ്. കൊളത്തൂരിൽ എംകെ സ്റ്റാലിനും ഉദയനിധിയും പിന്നിലായി 700 വോട്ടിനാണ് നില. ടിവിഡി 90 സീറ്റുകളിൽ മുന്നിലായപ്പോൾ എഐഡിഎംകെ 67 സീറ്റുകളിൽ ലീഡിലാണ്. ഡിഎംകെയാകട്ടെ 59 സീറ്റുകളുടെ ലീഡോടെ മൂന്നാം സ്ഥാനത്താണ്.

2021-ൽ 133 സീറ്റുകൾ നേടിയ ഡിഎംകെയ്ക്ക് ഈവട്ടം ഒറ്റക്ക് ഭൂരിപക്ഷം നേടുമോയെന്ന സംശയമാണ് രാഷ്ട്രീയക്കാർക്കിടയിൽ. വിജയ് രണ്ട് സീറ്റുകളിലും മുന്നിലാണ് തുടരുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുന്നു.

Photo and News Source: Janmabhumi