മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ മൂന്നുവയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ ഏപ്രിൽ 16 മുതൽ 25 വരെ നടന്നതായി പോലീസ് സ്ഥിരീകരിച്ചു. പോക്‌സോ നിയമപ്രകാരം കേസ് ചുമത്തിയ പ്രതി 54 വയസുകാരനാണ്.
കുട്ടിയുടെ അമ്മയും മുത്തശ്ശിയും സംഭവം അറിഞ്ഞ് ഒരു എൻജിഒയിൽ അഭയം തേടുകയും പരാതി നൽകുകയും ചെയ്തു. മദ്യപാനവും തർക്കങ്ങളും കാരണം കുട്ടിയുടെ അമ്മ കഴിഞ്ഞ രണ്ടുവർഷമായി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു. പ്രതി കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്.
Photo and News Source: Kerala Online News










