തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ സംസ്ഥാനത്ത് യുഡിഎഫ് ശക്തമായ തരംഗം പ്രകടമാകുന്നു. നിലവിലെ സൂചനകൾ പ്രകാരം യുഡിഎഫ് 90 സീറ്റുകളിൽ വ്യക്തമായ ലീഡോടെ അധികാരത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് 45 സീറ്റുകളിലും എൻഡിഎ 5 സീറ്റുകളിലും മാത്രമാണ് നിലവിൽ മുന്നേറുന്നത്.

വാർത്തകളിൽ ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ പിന്നിലാവുക. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് ലീഡ് നിലനിർത്താനായില്ല എന്നത് എൽഡിഎഫ് കേന്ദ്രങ്ങളെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനൻ 3348 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.

കൽപ്പറ്റയിൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫിന്റെ ടി. സിദ്ദീഖ് 4300 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി മായിൻ ഹാജി 4177 വോട്ടുകളുടെ മുന്നിലുമാണ്. എൻഡിഎയും അഞ്ച് സീറ്റുകളിൽ ലീഡ് നേടി സംസ്ഥാനത്ത് സ്വാധീനം സ്ഥാപിക്കുന്നു.

ഇവിഎം വോട്ടെണ്ണൽ തുടങ്ങിയതോടെ യുഡിഎഫ് വളരെ മുന്നിലായി. പല എൽഡിഎഫ് കോട്ടകളിലും യുഡിഎഫ് കടന്നുകയറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വരുന്ന മണിക്കൂറുകളിൽ ഫലത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകും.

Photo and News Source: Sathyam Online