പാമ്പുകളെ കാണുമ്പോൾ ഭയന്ന് പലരും ഉടൻ കൊല്ലാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഭൂരിഭാഗം പാമ്പുകളും സംരക്ഷിത വിഭാഗത്തിലാണ്. അതിനാൽ പാമ്പുകളെ കൊല്ലുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.

ക്രൈമിന്റെ ഗൗരവമനുസരിച്ച് പിഴയും തടവുശിക്ഷയും ലഭിക്കും. ചില സാഹചര്യങ്ങളിൽ ഏഴ് വർഷം വരെ തടവുശിക്ഷയേക്കും. സ്വയം രക്ഷയ്ക്കായി ജീവൻ ഭീഷണിയാകുമ്പോൾ പാമ്പിനെ കൊല്ലേണ്ടി വന്നാൽ സാധാരണയായി കേസെടുക്കാറില്ല.

എന്നാൽ മനപ്പൂര്‍വ്വം പാമ്പുകളെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയാൽ കേസെടുക്കാം. വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ കൊല്ലാൻ ശ്രമിക്കാതെ അധികൃതരെ വിവരം അറിയിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. അനുമതിയില്ലാതെ വീട്ടിൽ വളർത്തുന്നതും കുറ്റകരമാണ്.

Photo and News Source: Samakalika Malayalam