ഫോർമുല വൺ (F1) ലോകത്തിലെ ഏറ്റവും വേഗതയേറിയതും ആവേശകരവുമായ കാർ റേസിങ് മത്സരമാണ്. പ്രത്യേകമായി നിർമ്മിച്ച കാറുകൾ മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നു. റേസ് വീക്കെൻഡിലാണ് നടക്കുന്നത്. വെള്ളിയാഴ്ച ട്രാക്കിൽ പരിശീലനം നടത്തി കാറിന്റെ വേഗതയും ട്രാക്കിന്റെ സ്വഭാവവും മനസ്സിലാക്കുന്നു. ശനിയാഴ്ച നടക്കുന്ന യോഗ്യതാ മത്സരത്തിലൂടെ ഡ്രൈവർമാർ റേസിനുള്ള സ്ഥാനം നിശ്ചയിക്കുന്നു. ഏറ്റവും വേഗത്തിൽ ലാപ് പൂർത്തിയാക്കുന്ന ഡ്രൈവർ ഒന്നാം സ്ഥാനത്തു നിന്ന് തുടങ്ങുന്നു.
ഞായറാഴ്ച പ്രധാന റേസ് നടക്കുന്നു. നിശ്ചിത ലാപ്പുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ ഡ്രൈവർ വിജയിയാകും. ഓരോ ട്രാക്കിനും അതിന്റേതായ വെല്ലുവിളികളുണ്ട്. F1-നെ നിയന്ത്രിക്കുന്നത് ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഓട്ടോമൊബൈൽ (FIA) ആണ്. ഫ്രാൻസിലെ പാരീസാണ് ഇതിന്റെ ആസ്ഥാനം. 'ഫോർമുല' എന്നാൽ നിർമ്മാണ നിയമങ്ങളും 'വൺ' ഏറ്റവും ഉയർന്ന തലത്തിലുള്ള റേസിങ്കെന്നാണ് അർഥമാക്കുന്നത്. ലോകത്തെ മികച്ച ഡ്രൈവർമാരാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ടീമും നിർദ്ദിഷ്ട നിയമങ്ങൾ പാലിച്ച് കാറുകൾ നിർമ്മിക്കുന്നു.
Photo and News Source: Mathrubhumi









