തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളോടെ സജീവമായ പോരാട്ടം. വിട്ടുകൊടുക്കാനൊരുങ്ങാത്ത യുഡിഎഫും എൽഡിഎഫും തമ്മിൽ വാശിയേറിയ മത്സരം. ഇത്തവണ വീണ്ടും നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയോടെ എൻഡിഎ മൂന്നിടത്ത് മുന്നില്‍. നേമം, മഞ്ചേശ്വരം, പാലക്കാട് എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് മികച്ച പ്രകടനം. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 8. 30 മുതൽ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 15,465 ഉദ്യോഗസ്ഥർ വോട്ടെണ്ണലിനായി സജ്ജം.
യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയില്‍. എൽഡിഎഫ് ഭരണത്തുടര്‍ച്ചയില്‍ ഉറച്ചുനില്‍ക്കുന്നു. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നു.
Photo and News Source: Samakalika Malayalam








