തിരുവനന്തപുരം | കേരളം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഇനി നിമിഷങ്ങൾക്കുള്ളിൽ ഉത്തരം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ചു. 25 ദിവസത്തെ ആകാംക്ഷയെത്തുടർന്ന് ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂർണ്ണ ചിത്രം തെളിയും.

കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെയും പുതുച്ചേരിയുടെയും ഫലങ്ങളും പ്രഖ്യാപിക്കപ്പെടും. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചെന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എക്സിറ്റ് പോളുകളെ ഇരു മുന്നണികളും തങ്ങളുടെ അനുകൂലമായി വ്യാഖ്യാനിക്കുന്നു.

ബിജെപി, പ്രതികൂല സാഹചര്യം മറികടന്ന് സാന്നിധ്യം അറിയിക്കുമെന്ന പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് ഫലം തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനായി കുസാറ്റിലും ബത്തേരിയിലും സ്ട്രോങ്ങ് റൂമുകൾ തുറന്നു.

Photo and News Source: Siraj Live