തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചു മുന്നണി നേതാക്കൾ തലസ്ഥാനത്ത് തങ്ങുകയാണ്. കോൺഗ്രസ് നേതാക്കളെല്ലാം ഇന്ദിരാഭവനിലായിരിക്കും. സണ്ണി ജോസഫ് ഉച്ചയോടെ കണ്ണൂരിലേക്ക് തിരിച്ചു പോകും. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപാദാസ്മുൻഷിയും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച മടങ്ങും. സി.പി.എം. സംസ്ഥാന സെക്രട്ടറിമാരായ എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും യഥാക്രമം എ.കെ.ജി. സെന്ററിലും എം.എൻ. സ്മാരകത്തിലും ഉണ്ടായിരിക്കും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരിക്കും.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലാണ്. അദ്ദേഹം പറവൂരിലേക്ക് പോകുമോ എന്ന് ഇനിയും തീരുമാനമായിട്ടില്ല. യു.ഡി.എഫ്. വിജയിച്ചാൽ സർക്കാർ രൂപവത്കരണത്തിനുള്ള നടപടികൾ ആരംഭിക്കും. ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം പ്രധാനമാണ്. കോൺഗ്രസ് എം.എൽ.എ.മാരുടെ അഭിപ്രായവും ഘടകകക്ഷികളുടെയും അഭിപ്രായവും കേൾക്കും.

Photo and News Source: Mathrubhumi