കൊല്ലത്തെ സംരംഭകനായ വിനയ് ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന ‘തൂശൻ’ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയമാണ്. തവിടും അരിപ്പൊടിയും ഉപയോഗിച്ച് പ്ളേറ്റും സ്ട്രോയും നിർമ്മിക്കുന്ന ഈ സംരംഭം 2027-ൽ ഇംഗ്ലണ്ടിൽ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. ബാർളി വേസ്റ്റും ഗോതമ്പ് വൈക്കോലും ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ളേറ്റുകൾക്ക് പ്ലാസ്റ്റിക് പോലുള്ള പരിസ്ഥിതിക്ക് ഹാനികരമായ ഉത്പന്നങ്ങളുടെ പ്രശ്നത്തിനു പരിഹാരമാണ്. വെള്ളവും സ്റ്റാർച്ചുമാണ് പ്രധാന ഘടകങ്ങൾ. ആഹാരം കഴിഞ്ഞാൽ കന്നുകാലികൾക്കും മത്സ്യത്തിനും കോഴികൾക്കും തീറ്റയായി ഉപയോഗിക്കാം.
30 ദിവസത്തിനുള്ളിൽ മണ്ണിൽ ലയിക്കുന്ന ഈ ഉത്പന്നങ്ങൾക്ക് തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സാങ്കേതികപരിശീലനം നൽകുന്നു. രാജ്യത്തെ 778 ജില്ലകളിൽ ഓരോന്നിലും ഒരു ഉത്പാദന യൂണിറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ദിവസം 5000 പ്ളേറ്റുകളുടെ ഉത്പാദന ശേഷിയുള്ള ഈ സംരംഭം ഇപ്പോൾ പത്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
Photo and News Source: Mathrubhumi









