ബെംഗളൂരുകേന്ദ്രമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് ഗാലക്സ് ഐ, ലോകത്തെ ആദ്യത്തെ വാണിജ്യ ഒപ്റ്റോസാർ ഉപഗ്രഹം ‘ദൃഷ്ടി’ വിക്ഷേപിച്ചു. സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലൂടെയായിരുന്നു വിക്ഷേപണം. 190 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭാരതത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്.
എല്ലാ കാലാവസ്ഥയിലും, രാത്രിയും പകലും പ്രവർത്തിക്കുന്ന ‘ദൃഷ്ടി’ ഇലക്ട്രോ-ഒപ്റ്റിക്കൽ, സിന്തറ്റിക് അപ്പർച്ചർ റഡാർ സെൻസറുകൾ സംയോജിപ്പിച്ച ആദ്യ ഉപഗ്രഹമാണ്. ഈ സംയോജനത്തിലൂടെ ഭൂമിയിലെ വസ്തുക്കളുടെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ലഭ്യമാകും. അതിര്‍ത്തി നിരീക്ഷണവും ദുരന്ത സാധ്യത വിലയിരുത്തലും ഈ ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോസസിംഗ് സംവിധാനം ഉപഗ്രഹത്തിന്റെ മറ്റൊരു സവിശേഷത. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ എഐ സംവിധാനം വിശകലനം ചെയ്യും. ഗാലക്സ് ഐ ഇതിനോടകം 20 രാജ്യങ്ങളുമായി വിവര വിതരണ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
Photo and News Source: Janmabhumi









