പാലക്കാട് എൻട്രി ഹോം ഫോർ ഗേൾസിലെ അന്തേവാസികൾക്ക് വിശ്വാസ് സംഘടന ഫാനുകൾ വിതരണം ചെയ്തു. വിശ്വാസ് സംഘടനയുടെ വൈസ് പ്രസിഡന്റ് ബി. ജയരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാലക്ഷേമ സമിതി അംഗം ദീപ ജയപ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു.
വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേം നാഥ്, എൻട്രി ഹോം മാനേജർ അഖില, ആശ്രയം റൂറൽ സൊസൈറ്റി പ്രതിനിധി പ്രഫുല്ലദാസ് എന്നിവർ സംസാരിച്ചു. അതിജീവിതരായ വിദ്യാർത്ഥിനികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഫാനുകൾ വിതരണം ചെയ്തത്. സംഘാടകർ അറിയിച്ചു. വിശ്വാസ് സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഈ സാമൂഹിക പ്രവർത്തനം പാലക്കാട് ജില്ലയിൽ ശ്രദ്ധനേടി.
Photo and News Source: Kerala Kaumudi Latest










