വാൽപ്പാറയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരണമടഞ്ഞു. നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ 800 അടി താഴ്ചയിലേക്ക് മറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണയിലെ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമായിരുന്നു സംഘം. അവധിക്കാല യാത്രയ്ക്കായി പോയവരായിരുന്നു ഇവർ. പൊള്ളാച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയായിരുന്നു അപകടം. വൈകിട്ട് 5. 15 നായിരുന്നു സംഭവം. ചാലക്കുടിയിൽ നിന്നും വാടക വാനിലായിരുന്നു യാത്ര. അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോവുകയായിരുന്നു.
വാൽപ്പാറയിൽ എത്തിയ ശേഷം പൊള്ളാച്ചി വഴി തിരിച്ചുവരവിലായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിൽ 13-ാം വളവിൽ വച്ച് വാൻ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച് 9-ാം വളവിലേക്ക് മറിഞ്ഞു. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവർത്തനം നടത്തിയത് വാൽപ്പാറ, വാളയാറിലെ സന്നദ്ധരും ഫയർഫോഴ്സും മറ്റു യാത്രക്കാരുമായിരുന്നു. പരുക്കേറ്റവരെ ആംബുലൻസുകളിലാണ് പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Photo and News Source: Kairali News



