സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം ലൈക്കാണ്. ജർമൻ-ദക്ഷിണാഫ്രിക്കൻ ഇൻഫ്ലുവൻസറായ ലിസ്ലാസിന്റെ (Lizlaz) ചിത്രത്തിനാണ് ഈ ലൈക്ക് ലഭിച്ചതെന്ന് പറയപ്പെടുന്നു. 2025-ൽ കോലിയുടെയും അവ്നീത് കൗറിന്റെയും ചിത്രത്തിനും ലൈക്ക് ലഭിച്ചിരുന്നു. അന്ന് അത് 'അൽഗൊരിതം ഗ്ലിച്ച്' ആയിരുന്നെന്ന് കോലി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സംഭവവും ഗ്ലിച്ചാണോ എന്നാണ് ആരാധകർ സംശയിക്കുന്നത്.
ലിസ്ലാസ് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. അമ്മ ജർമൻ, അച്ഛൻ ദക്ഷിണാഫ്രിക്കക്കാരൻ. ജർമൻ, ആഫ്രിക്കാൻസ്, ഡച്ച്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ഇവർ സർട്ടിഫൈഡ് ലൈഫ് സേവിങ് നീന്തൽക്കാരിയുമാണ്. ഭക്ഷണവ്ലോഗിങ്, യാത്ര, ഗാനരചന എന്നിവയാണ് പ്രധാന ഇഷ്ടവിനോദങ്ങൾ.
RCB ടീമിന്റെ ആരാധികയായ ലിസ്ലാസ്, ഇന്ത്യയിൽ എത്തിയതിനുശേഷം ക്രിക്കറ്റിനെക്കുറിച്ച് കൂടുതലായി അറിഞ്ഞു. 'എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോലിയാണ്' എന്ന് അവർ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഫിൽമിമന്ത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ടവിഷയങ്ങളെക്കുറിച്ച് പങ്കുവച്ചു.
Photo and News Source: Mathrubhumi



