ഗോവയിലെ സിദ്ധാര്‍ഥ് നഗറിലെ 60 അടി ഉയരമുള്ള വാട്ടര്‍ടാങ്കിന് മുകളില്‍ റീലെടുക്കാനെന്ന പേരില്‍ അഞ്ച് കുട്ടികള്‍ കയറി. ഗോവണി തകര്‍ന്ന് മൂന്നുപേര്‍ താഴേക്ക് പതിക്കുകയും ഒരാള്‍ മരണപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഗോവണിയുടെ കമ്പിയില്‍ തൂങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ കുടുങ്ങിയപ്പോള്‍, ഹൈഡ്രോളിക് ക്രെയിന് കൊണ്ട് രക്ഷിക്കാനുള്ള ശ്രമം വിഫലമായി. റോഡ് നിര്‍മ്മാണവും മഴയും കാരണം പ്രവൃത്തികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന്, വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്ടറിലൂടെ രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തി.

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യന്‍ എയര്‍ ഫോഴ്‌സും സംയുക്തമായ ഓപ്പറേഷനിലായിരുന്നു രക്ഷാപ്രവൃത്തി. 16 മണിക്കൂറിലധികം നീണ്ടു നിന്ന സംഭവം പുലര്‍ച്ചെ 5:20 ഓടെ അവസാനിച്ചു.

Photo and News Source: Kerala Online News