ബംഗാളിൽ ക്ഷേത്രപൂജാരിമാർക്കും മുസ്ലിം പള്ളി ഇമാമുമാർക്കും മാസം 2000 രൂപ ധനസഹായം പ്രഖ്യാപിച്ച മമത ബാനർജി വ്യവസ്ഥയൊന്നും വെച്ചില്ല. പൂജാരിമാർക്ക് ആധാർ കാർഡും തിരിച്ചറിയൽ രേഖകളും നിർബന്ധമാണെങ്കിൽ, ഇമാമുമാർക്ക് അത് ആവശ്യമില്ലാതെ തന്നെ പണം ലഭിക്കും. മതപ്രീണനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ചട്ടം നിലവിലാകുന്നതിന് മുമ്പ് പുതിയ അപേക്ഷകൾ ക്ഷണിച്ച മമതയുടെ നടപടി മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് വിമർശനമുണ്ട്.

ക്ഷേത്രപൂജാരിമാരുടെ തിരിച്ചറിയൽ നിർബന്ധമാക്കിയത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുസ്ലിം സമുദായത്തിന് രേഖകളില്ലാതെ തന്നെ പണം ലഭിക്കുന്ന പദ്ധതി മതപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

Photo and News Source: Janmabhumi