തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ചുക്കാൻ പിടിച്ച ആർസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രാജീവ് ചന്ദ്രശേഖറാണ് കിംഗ് മേക്കറാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.

രണ്ട് എക്സിറ്റ് പോളുകളിലൂടെ കേരളത്തിൽ തൂക്കുമന്ത്രിസഭ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിരിക്കുന്നു. പീപ്പിൾസ് ഇൻസൈറ്റ് പ്രവചിക്കുന്നത് ബിജെപിക്ക് 14 സീറ്റുകൾ ലഭിക്കുമെന്നാണ്. ഇതിൽ തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, തൃശൂർ, കാട്ടാക്കട, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്, നേമം, കഴക്കൂട്ടം, കോഴിക്കോട് സൗത്ത്, ആറ്റിങ്ങൽ എന്നിവ ഉൾപ്പെടുന്നു.

ടുഡേസ് ചാണക്യയുടെ പ്രവചനമനുസരിച്ച് ബിജെപിക്ക് 3 മുതൽ 11 സീറ്റുകൾ ലഭിക്കും. രണ്ടു സർവേകളിലും തൂക്കുമന്ത്രിസഭ സാധ്യതയുണ്ടെന്നാണ്. രാജീവ് ചന്ദ്രശേഖറിന്റെ പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുക. കേരളത്തിൽ മൂന്നാം ശക്തിയായി വോട്ടിംഗ് ശതമാനം ഉയർത്തിയതും രാജീവിനെ കിംഗ് മേക്കറാക്കുന്നു.

Photo and News Source: Janmabhumi