തിരുവനന്തപുരം: ഇടതുമുന്നണി തുടർന്നും ഭരണം നിലനിർത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. തുടർഭരണത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പ് ചില കാട്ടിക്കൂട്ടലുകൾ നടക്കുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് പന്തലിടുകയാണെങ്കിൽ അവരാണ് മറുപടി നൽകേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി മണ്ഡലത്തിലേക്ക് പോകുന്നില്ലെന്നും എക്സിറ്റ് പോളുകളിൽ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയല്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ ആശങ്കയൊന്നുമില്ലെന്നും ജനപ്രതിനിധിയായി പ്രവർത്തിച്ചത് എല്ലാവർക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ നേതൃത്വം കരുത്തുറ്റതാണെന്നും ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ലെന്നും ടി പി രാമകൃഷ്ണൻ സൂചിപ്പിച്ചു. ബേപ്പൂരിൽ പി വി അന്‍വർ തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo and News Source: Samakalika Malayalam