കോഴിക്കോട് വെള്ളയില്‍ പ്രിന്റിങ് പ്രെസ്സില്‍ ഉച്ചയോടെ വലിയ തീപിടിത്തം. ഉടൻ തന്നെ കോഴിക്കോട് ബീച്ച് അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രിച്ചു. ജീവനക്കാര്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ ആരും പരിക്കേല്പ്പെടാതെ രക്ഷപ്പെട്ടു. പ്രിന്റിങ് പേപ്പറുകള്‍ കത്തിനശിച്ചു. പ്രിന്റിങ് ഉപകരണങ്ങള്‍ക്ക് കേടുപാടുകളുണ്ടായോ എന്ന് അറിയില്ല. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പ്രിന്റിങ് യന്ത്രങ്ങളുടെ നിലവാരവും പരിശോധിക്കേണ്ടതുണ്ട്.
അഗ്‌നിരക്ഷാ സേനയുടെ വേഗതയുള്ള പ്രവർത്തനം കാരണം വലിയ ദുരന്തം ഒഴിവാക്കാനായി.
Photo and News Source: Siraj Live










