പൂഞ്ഞാർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി പി.സി. ജോർജ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചു.
പൂഞ്ഞാറിൽ താൻ ജയിക്കുന്നതിനൊപ്പം പാലായിൽ മകൻ ഷോൺ ജോർജും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അച്ഛനും മകനും ഒന്നിച്ച് സഭയിലെത്തുന്ന സംഭവം സംസ്ഥാനം കാണുമെന്നും അദ്ദേഹം ഉറപ്പിച്ചു.
ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണെന്നും, കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെങ്കിലും എൽഡിഎഫ് പ്രകടനം മോശമാകില്ലെന്നും, 11 സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ബിജെപി തത്കാലം പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണെന്നും അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Photo and News Source: Malayalam Express










