പാചകവാതക വിലവർധനയെ അന്യായം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. എണ്ണക്കമ്പനികളുടെ ലാഭത്തിനായി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം ഉയർത്തിയത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കും.
കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ നടന്ന ഈ വിലവർധന രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം പാചകവാതക ക്ഷാമം നേരിടുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് ഈ വിലവർധന താങ്ങാനാവില്ല. അതിൻറെ ഭാരം സാധാരണ ജനങ്ങളുടെ തലയിലാണ് വീഴുക. കേരളത്തിലും പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലാണ്. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണമെന്നും മുഖ്യമন্ত্রി ആവശ്യപ്പെട്ടു.
Photo and News Source: Kairali News








