കോഴിക്കോട്: കേരള പോലീസ് സൈബർഡോം പ്രൊജക്റ്റിന്റെ ഭാഗമായി ഗവ. സൈബർപാർക്കുമായി സഹകരിച്ച് ഡിജിറ്റൽ ലഹരിവിമോചന സെഷൻ സംഘടിപ്പിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസിപി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മൊബൈലും കമ്പ്യൂട്ടറും അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്താനുമായിരുന്നു ബോധവൽക്കരണം.

സെഷനിൽ കോഴിക്കോട് ഡി.സി.ആർ.സി കൗൺസിലർ ജ്യോതിക വി.ജെ.യും പ്രൊജക്റ്റ് കോർഡിനേറ്റർ അഭിരാമിയും ക്ലാസുകൾ നടത്തി. സൈബർപാർക്ക് ഉദ്യോഗസ്ഥരും വിവിധ കമ്പനികളിലെ ഐടി വിദഗ്ദ്ധരും പങ്കെടുത്തു. ഡിജിറ്റൽ ആരോഗ്യത്തിന്റെ പ്രാധാന്യം ഈ പരിപാടി വിളിച്ചോതി. പരിപാടിയിൽ സൈബർപാർക്ക് എച്ച്ആർ മാനേജർ അനുശ്രീ എം. ആശംസ അറിയിച്ചു.

Photo and News Source: Sathyam Online