“ഞാൻ സാധാരണക്കാരനാണ്. എന്റെ ഭാര്യയും മക്കളുമടങ്ങിയ കുടുംബം എന്റെ ലോകം. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി വന്നു. അത് കുടുംബത്തെ തകർക്കാൻ ശേഷിയുള്ളവനായിരുന്നു. എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു. സത്യത്തിൽ നമ്മളെ നിരീക്ഷിച്ചത് അയാളല്ല, നമ്മളെയാണ്.”
ജോർജ് കുട്ടിയുടെ ഈ വാക്കുകൾ മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പരമ്പരയിലെ സംഭാഷണങ്ങളാണിവ. ദൃശ്യം 3-ന്റെ ടീസറിൽ ജോർജ് കുട്ടി പറയുന്നു, “സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു, ഞാൻ സ്വന്തമാക്കിയതാണ് എന്റെ കുടുംബം. അതു തകരുമെന്ന ഘട്ടം വന്നപ്പോൾ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി.”
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്ന ദൃശ്യം 3-ന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Photo and News Source: Newsthen










