എന്‍ പ്രശാന്ത് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും അച്ചടക്ക നടപടി എടുത്തു. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിനാണ് ഇതിനു കാരണം. ഇത് അദ്ദേഹത്തിനെതിരെയുള്ള എട്ടാമത്തെ അച്ചടക്ക നടപടിയാണ്. നിലവിൽ സസ്‌പെൻഷനിലായിരിക്കുന്ന പ്രശാന്തിനെതിരെ റിവ്യൂ കമ്മിറ്റി ചേരുന്നതിനുമുമ്പ് തന്നെ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് ആദ്യമായി സസ്‌പെൻഷൻ നടന്നത്. 2024 നവംബർ 11-നായിരുന്നു ആദ്യ നടപടി.

തുടർച്ചയായ വിമർശനങ്ങൾ തന്നെയാണ് ഇപ്പോഴത്തെ നടപടിക്കും കാരണം.

Photo and News Source: Kerala Online News