യമന്‍ തീരത്ത് സായുധ സംഘം എണ്ണക്കപ്പല്‍ റാഞ്ചിയെന്നാണ് ബിബിസി റിപ്പോര്‍ട്ട്. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയ കടല്‍ക്കൊള്ളക്കാരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു. യമനിലെ ഷബ്വ പ്രവിശ്യയ്ക്ക് സമീപം വെച്ചാണ് സംഭവം നടന്നത്.
കപ്പല്‍ നിലവിൽ സൊമാലിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെങ്കടലിലും ഏഡന്‍ ഉള്‍ക്കടലിലും സുരക്ഷാ സ്ഥിതി വീണ്ടും ചര്‍ച്ചയാവാന്‍ ഈ സംഭവം കാരണമായിരിക്കും. കഴിഞ്ഞ മാസങ്ങളായി ഹൂതി വിമതരുടെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഈ സംഭവം സൊമാലിയ കടല്‍ക്കൊള്ളക്കാരുടെ തിരിച്ചുവരവാണോ എന്ന സംശയത്തിലേക്ക് നയിക്കുന്നു.
18,500 ബാരല്‍ എണ്ണയുമായി പോയ ഹോണര്‍ 25 കപ്പല്‍ ഏപ്രില്‍ 22-ന് സൊമാലിയ കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എം.ടി യുറീക്ക കപ്പല്‍ റാഞ്ചിയത്. കപ്പലില്‍ എത്ര ജീവനക്കാരാണെന്നും അവരുടെ രാജ്യമെന്നത് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സായുധ സംഘം കപ്പലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തതായി നാവിക സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Photo and News Source: Kerala Online News









