തിരുവനന്തപുരം: വി. ഐ. പി. ഡ്യൂട്ടിയിൽ ഏർപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദ്ദരഹിതമായി ജോലി ചെയ്യാൻ സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ശുപാർശകളും പരിഗണിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. പൊതുഭരണ, ആരോഗ്യ വകുപ്പുകൾക്കാണ് നിർദ്ദേശം. കെ. ജി. എം. ഒ. സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. ഡോക്ടർമാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയ്യാറാക്കി, മറ്റ് ഉത്തരവാദിത്തങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കണം. വി.

ഐ. പി. താമസ സ്ഥലത്തിനടുത്ത് മെഡിക്കൽ ജീവനക്കാർക്കും താമസ സൗകര്യം ഒരുക്കണം. ജില്ലാ കളക്ടർമാർ ഭക്ഷണവും താമസവും ഏർപ്പെടുത്തണം. ആധുനിക സൗകര്യമുള്ള ആംബുലൻസുകൾ വാങ്ങി, ഡി. എ. ഒ. നേരിട്ട് ചുമതല ഏറ്റെടുക്കണം. ശീതീകരണ സംവിധാനവും നിർബന്ധം.

Photo and News Source: Sathyam Online