കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണല്‍ ദിനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനം എടുത്തത്. ആഘോഷങ്ങള്‍ അതിര് കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും. പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണം. രാത്രി 7 മണിക്ക് മുമ്പായി അവസാനിപ്പിക്കണമെന്നും ഡിജെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും പൊലീസ് താക്കീത് നൽകി.
പാലക്കാട് ജില്ലയില്‍ പടക്കനിര്‍മാണ - വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മേയ് 3, 4, 5 തീയതികളിലാണ് നിയന്ത്രണം. ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ ഉത്തരവാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിനാണ് നടപടി.
Photo and News Source: Janmabhumi










