ടിക്കി ടാക്ക എന്ന പുതിയ മലയാള ചിത്രത്തിൽ ആസിഫ് അലി നായകനായെത്തുന്നു. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബോളിവുഡിലെ ടി സീരീസ്, പനോരമ സ്റ്റുഡിയോസ് തുടങ്ങിയ വമ്പൻ കമ്പനികളുടെ നിർമ്മാണത്തിലാണ്.
വാമിഖ ഗബ്ബി നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് അവർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരോട് സംസാരിച്ചു. താൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്റ്റുകളിലൊന്നാണിതെന്ന് വാമിഖ വ്യക്തമാക്കി. ചിത്രത്തെക്കുറിച്ച് അപ്ഡേറ്റ് പുറത്തുവിടാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.
ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ടിക്കി ടാക്ക എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സൂചന ലഭിക്കുന്നത്. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റണ്ട് പരിശീലനത്തിനിടെ ആസിഫ് അലിയുടെ മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു.
Photo and News Source: Samakalika Malayalam









