ജബൽപൂർ: മധ്യപ്രദേശിലെ ബർഗി ഡാമിൽ നടന്ന ബോട്ടപകടത്തിൽ മരിച്ചവരുടെ ചിത്രമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ച ചിത്രം വ്യാജമാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാപിച്ച ഈ ചിത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസോ അല്ലെങ്കിൽ മറ്റേതെങ്കിലും സന്ദർഭത്തിലുള്ളതോ ആണെന്ന് കളക്ടർ വ്യക്തമാക്കി. ബർഗി ഡാം അപകടവുമായി ഈ ചിത്രnek യാതൊരു ബന്ധവുമില്ലെന്നും കളക്ടർ അറിയിച്ചു.
ദുരന്തസമയങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, വസ്തുതകൾ പരിശോധിക്കാതെ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ യഥാർത്ഥ സംഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്ന് ഭരണകൂടം സൂചിപ്പിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ വികാരം ചൂഷണം ചെയ്യുന്ന രീതിയിൽ ചിത്രം പങ്കുവെച്ച പൊതുപ്രവർത്തകരെ അധികൃതർ കുറ്റപ്പെടുത്തി. അപകടത്തിൽപ്പെട്ട കുടുംബാംഗങ്ങൾക്ക് കൂടുതൽ മാനസിക പ്രയാസം ഉണ്ടാക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
Photo and News Source: Janmabhumi









