ജമ്മുവിലെ ബന്തലാബ് തതാര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഈ അപകടത്തിൽ 50 വയസ്സുകാരൻ മരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇനിയും 2-3 തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പരിക്കേറ്റ തര്‍സേം ലാല്‍ (55) ജമ്മു ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ്, കരസേന, എസ്.ഡി.ആര്‍.എഫ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നുമുണ്ട്. 2025-ലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, പാലം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
പാലം തകരാനുള്ള കാരണവും കൃത്യമായ എണ്ണവും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂ. പ്രദേശത്ത് ഇപ്പോഴും അതീവ ജാഗ്രത തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
Photo and News Source: Janam TV









