പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്നത് അവകാശമായി ഉന്നയിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി നിർണായക ഉത്തരവിറക്കി. സംഭാൽ ജില്ലയിലെ ഇക്കോണ ഗ്രാമത്തിൽ പൊതുസ്ഥലത്ത് നിസ്‌കാരം നടത്താൻ അനുമതി തേടിയ ഹർജി കോടതി തള്ളി. റവന്യൂ രേഖകൾ പ്രകാരം ആ ഭൂമി പൊതു ആവശ്യത്തിനുള്ളതാണെന്നും അവിടെ പെരുന്നാൾ സമയത്ത് മാത്രമേ നിസ്‌കാരം നടക്കാറുള്ളുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പൊതുക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമാണ് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യമെന്ന് ജസ്റ്റിസ് ഗരിമ പ്രസാദ്, ജസ്റ്റിസ് സരൾ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണെന്നും അവിടെ സ്ഥിരമായി മതപരമായ ചടങ്ങുകൾ നടത്തുന്നത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും പൊതുസമാധാനത്തെയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. വീടിനുള്ളിലോ സ്വകാര്യ സ്ഥലത്തോ നടത്തുന്ന പ്രാർത്ഥനകൾക്ക് സംരക്ഷണമുണ്ട് എന്നും കോടതി നിരീക്ഷിച്ചു.
Photo and News Source: Asianet News










