കൊച്ചിയിലെ കുന്നത്തുനാട് പഞ്ചായത്തിൽ 42 വർഷം അംഗൻവാടി അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച അംശുമതി വിരമിച്ചു. നാട്ടുകാരുടെ സ്നേഹസൂചകമായി ഒരുലക്ഷം രൂപയുടെ ഗിഫ്റ്റ് ചെക്ക് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി എ.എം. ബാബു ഖാൻ കൈമാറി. പഞ്ചായത്തംഗം ബിനി കുര്യാക്കോസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.പി. കുഞ്ഞുമുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത അബ്ദുൽ റഹ്മാൻ, മെമ്പർമാരായ മെസ്സി ഉസ്മാൻ, ബീന പോൾ, മുൻ മെമ്പർമാരായ എം.എം. രാജു, ലവിൺ ജോസഫ്, ഏലിയാസ് ടി. വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അംഗൻവാടിയുടെ മുൻകാല പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. നാടിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് സാരഥ്യമേറ്റത് പഞ്ചായത്തംഗങ്ങളായിരുന്നു.
Photo and News Source: Sathyam Online









