കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ റീപോളിംഗിന് ഉത്തരവിടുകയായിരുന്നു.

മഗ്രാഹത്ത് പശ്ചിമ, ഡയമണ്ട് ഹാര്‍ബര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഗ്രാഹത്ത് പശ്ചിമ്മില്‍ 11 പോളിംഗ് സ്റ്റേഷനുകളും, ഡയമണ്ട് ഹാര്‍ബര്‍ 4 പോളിംഗ് സ്റ്റേഷനുകളുമുണ്ട്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും.

ഏപ്രില്‍ 29-ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനിടെയാണ് ഈ ബൂത്തുകളില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ ജനവിധിയും മെയ് 4-ന് പുറത്തുവരും. റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നു. വോട്ടെണ്ണല്‍ ഡ്യൂട്ടി സംബന്ധിച്ച സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തില്‍ നിർണായകമാകും.

Photo and News Source: Janam TV