ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ. ടി. പി. സി. ലിമിറ്റഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഓപ്പറേഷൻ) തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണ് ഉള്ളത്. മൂന്നുവർഷത്തെ കരാർ നിയമനമാണ്. പ്രവർത്തനം തൃപ്തികരമാണെങ്കിൽ രണ്ടുവർഷം കൂടി നീട്ടും. യോഗ്യത മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ഇ. /ബി. ടെക്കും 40 മെഗാവാട്ടോ അതിനുമുകളിലുള്ള പവർസ്റ്റേഷനുകളിൽ ഓപ്പറേഷൻ/മെയിന്റനൻസിൽ ഒരു വർഷത്തെ പരിചയവും ആവശ്യമാണ്. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി മേയ് 7.

കൂടുതൽ വിവരങ്ങൾക്ക് ntpc. co. in സന്ദർശിക്കുക. 2026 മെയ് 2-ന് പ്രസിദ്ധീകരിച്ചു.

Photo and News Source: Mathrubhumi