തിരുവനന്തപുരം: കേരള തീരത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 18 മുതൽ 25 വരെ എത്തും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമാണിത്. മെയ് പകുതിയോടെ വേനൽ മഴ ശക്തമാകാനും സാധ്യതയുണ്ട്. ഉയർന്ന താപനിലയിൽ നിന്ന് പെട്ടെന്ന് മഴയിലേക്ക് മാറുന്നതിനാൽ ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം. രാജ്യത്ത് മെയ് മാസത്തേക്കാൾ 110 ശതമാനം അധികം മഴ ലഭിക്കുമെന്നാണ് കേന്ദ്രവകുപ്പ്. കൊടുംചൂടിൽ അലയുന്ന പ്രദേശങ്ങൾക്ക് ഇത് ആശ്വാസമായിരിക്കും.

ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വർദ്ധിക്കും. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ ഇടിമിന്നലോടെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മഴ കുറവായിരിക്കും. ഹിമാലയൻ താഴ്‌വരകളിലും കിഴക്കൻ തീരപ്രദേശങ്ങളിലും ഉഷ്ണതരംഗം കൂടുതലായിരിക്കും. അതിതീവ്രമഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കൃഷിനാശത്തിനും കാരണമാകും. സംസ്ഥാന സർക്കാരും പൊതുജനങ്ങളും പ്രാദേശിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.

Photo and News Source: Samakalika Malayalam