ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നിയമനിർമ്മാണം ആരംഭിച്ചു.

രാഷ്ട്രീയ വിവേചനം ഒഴിവാക്കി ദുരിതാശ്വാസ സഹായം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. പ്രസിഡന്റ് ഫെഡറൽ ദുരിതാശ്വാസ സഹായം നിഷേധിച്ചാൽ, കോൺഗ്രസിന് അതു മറികടക്കാൻ അധികാരം നൽകുന്ന നിയമമാണിത്.

റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളുടെ അപേക്ഷകളിൽ 89% അംഗീകരിക്കപ്പെട്ടപ്പോൾ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളുടേത് 23% മാത്രമായിരുന്നു. ഇലിനോയിയിലെ പ്രളയബാധിതർക്ക് സഹായം നിഷേധിച്ചത് പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു.

ദുരന്ത നിവാരണം രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും, സഹായം നിഷേധിച്ചാൽ 24 മണിക്കൂറിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിന് വിശദീകരണം നൽകണമെന്നുമുള്ള വ്യവസ്ഥകളും ഈ ബില്ലിലുണ്ട്.

കൊളറാഡോയിൽ നിന്നുള്ള സെനറ്റർമാരും മറ്റ് ജനപ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. രാഷ്ട്രീയ പകപോക്കലുകൾ ദുരന്തബാധിതരെ ബാധിക്കരുതെന്നാണ് അവരുടെ നിലപാട്.

Photo and News Source: Sathyam Online